കണ്ടാല്‍ സുന്ദരന്‍ ചെകുത്താന്റെ സ്വഭാവം,മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി

തൊടുപുഴ: മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി. കണ്ടാല്‍ സുന്ദരന്‍ ആണെങ്കിലും ചെകുത്താന്റെ സ്വഭാവമാണെന്നും ചിരിച്ചുകൊണ്ട് കഴുത്തറക്കുന്ന ആളാണെന്നുമാണ് എംഎം മണിയുടെ വാക്കുകള്‍. വിഡി സതീശന്റെ അത്രയും നയവഞ്ചകരില്ല, ചിരി കണ്ടാല്‍ വീണു പോകും, പക്ഷേ ഒന്നാന്തരം തട്ടിപ്പുകാരനാണെന്നും മണി വിമര്‍ശിച്ചു. മൂന്നാറില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു മണിയുടെ പരാമര്‍ശം. അപ്രായോഗികമായ വാഗ്ദാനങ്ങളും തട്ടിപ്പുകളും പറഞ്ഞാണ് അദ്ദേഹം അധികാരത്തിലെത്തിയതെന്നും ഇത്രയും വലിയൊരു നയവഞ്ചകന്‍ വേറെയില്ലെന്നും മണി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. … Continue reading കണ്ടാല്‍ സുന്ദരന്‍ ചെകുത്താന്റെ സ്വഭാവം,മുഖ്യമന്ത്രി വി ഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി സിപിഎം നേതാവ് എം എം മണി