തിരുവനന്തപുരത്ത് ഒരാൾക്ക് എംപോക്സ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഒരാൾക്ക് എംപോക്സ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്വദേശിയായ 43 കാരൻ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തിയപ്പോഴാണ് രോഗബാധ കണ്ടെത്തിയത്. ഐസിയുവിൽ ചികിത്സയിലുള്ള രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കടുത്ത പനിയും കഴല വീക്കവുമായി കഴിഞ്ഞ ദിവസമാണ് ഇയാൾ ചികിത്സ തേടിയത്. രോഗബാധയുള്ള മൃഗങ്ങൾ കടിച്ചാലോ മാന്തിയാലോ രോഗമുണ്ടാകും രോഗബാധയുള്ള മനുഷ്യരുമായുള്ള സമ്പർക്കത്തിൽ നിന്നും രോഗബാധയുണ്ടാകാം.