മലപ്പുറം. തിരൂർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ തിരുവനന്തപുരം സ്വദേശി വിനോദ് കുമാർ ആണ് അറസ്റ്റിലായത്. ആയുർവേദ കേന്ദ്രത്തിന് ലൈസൻസ് നൽകാൻ ആണ് കൈക്കൂലി വാങ്ങിയത്. കൈക്കൂലി വാങ്ങാൻ ഭാര്യയുടെ ഗൂഗിൾ പേ അക്കൗണ്ട് ആണ് ഉപയോഗിച്ചത് 3,000 രൂപ നേരിട്ടും 1,300 രൂപ ഗൂഗിൾ പേ വഴിയും ആണ് കൈക്കൂലി വാങ്ങിയത്. ഇതേ കേസിൽ നഗരസഭ താത്ക്കാലിക വാച്ച്മാൻ ഷിഹാബുദ്ദീൻ ,ജൂനിയർ പബ്ലിക്ക് ഹെല്‍ത്ത് ഇൻസ്പെക്ടർ സതീഷ് എന്നിവരെ വിജിലൻസ് പിടികൂടിയിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed