ക്രൂര പീഡനമേറ്റു മരിച്ച കുഞ്ഞിനെ ഓര്‍ത്ത് നീതിപീഠം, അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ട്, ഹൈക്കോടതി

കൊച്ചി. നെടുമങ്ങാട് ഒന്നരവയസുകാരന്‍ അര്‍ഷിദിന്റെ കൊലപാതകത്തില്‍ സ്വമേധയാ ഹര്‍ജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു. വനിതാ ശിശുവികസന വകുപ്പിനോട് ആണ് ഹൈക്കോടതിയുടെ ചോദ്യം. ഹരജിയിൽ വനിതാ ശിശുവികസന വകുപ്പിനെ ഹൈക്കോടതി കക്ഷിചേര്‍ത്തു. ഒരാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പൊലീസ് മുദ്രവച്ച കവറില്‍ നല്‍കണമെന്നും ഡിവിഷന്‍ ബെഞ്ച് നിർദേശിച്ചു. ഹര്‍ജി ഹൈക്കോടതി … Continue reading ക്രൂര പീഡനമേറ്റു മരിച്ച കുഞ്ഞിനെ ഓര്‍ത്ത് നീതിപീഠം, അര്‍ഷിദിന്റെ മുത്തശ്ശിയുടെ പരാതിയില്‍ നടപടി എടുക്കാതിരുന്നത് എന്തുകൊണ്ട്, ഹൈക്കോടതി