യുവതിക്കെതിരെ ലൈംഗിക അതിക്രമം, KPCC അംഗത്തിനെതിരെ കേസ്

കോഴിക്കോട്.യുവതിക്കെതിരായ ലൈംഗിക അതിക്രമത്തിൽ KPCC അംഗത്തിനെതിരെ കേസ്.താമരശ്ശേരി പഞ്ചായത്ത് മുൻ പ്രസിഡന്റും കെ പി സി സി അംഗവുമായ എ അരവിന്ദനെതിരെയാണ് കേസെടുത്തത്.താമരശ്ശേരി പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ സ്ഥാപനം നടത്തുന്ന യുവതിയുടെ പരാതിയിലാണ് കേസ് വീട്ടിൽ വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി.സ്ഥാപനത്തിൻ്റെ പ്രവർത്തന കാലാവധി നീട്ടിക്കിട്ടാൻ ശുപാർശ ചെയ്യാമെന്ന് പറഞ്ഞാണ് വിളിച്ചു വരുത്തിയത്