ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ഓട്ടോ ഡ്രൈവർ ബസ്സിൻ്റെ ഗ്ലാസ്സ് തകർത്തു
മലപ്പുറം. ലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച് ബസ്സിൻ്റെ ഗ്ലാസ്സ് തകർത്ത് ഓട്ടോ ഡ്രൈവർ. യുവാവിനെ പിടികൂടി തിരൂർ പോലീസ്. തിരൂർ ആലത്തിയൂരിലാണ് സംഭവം ബസ്സും ഓട്ടോയും തമ്മിൽ ഉരസിയതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം.ലഹരിയിലായിരുന്ന ഓട്ടോ ഡ്രൈവർ ഇരുമ്പ് വടി കൊണ്ട് ബസ്സിൻ്റെ ഗ്ലാസ്സ് അടിച്ച് പൊട്ടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ ചമ്രവട്ടം സ്വദേശി പീടിയേക്കൽ ഹബീബ്(29) ആണ് അറസ്റ്റിലായത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed