ഇഡി ആക്രമണക്കേസ്; പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ്

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്കെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണക്കേസിൽ അറസ്റ്റിലായ പ്രതികളെ തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ച് പോലീസ്. ജിതിൻ രാജ്, മനോജ്, ജീവൻ, ഷാഹിൻ, ശ്രീജിത് എന്നിവരെയാണ് തെളിവെടുപ്പിനായി എത്തിച്ചത്. കേസിൽ ആദ്യം അറസ്റ്റിലായ പ്രതികളായ ഇവർ സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിന്റെ തിരുവനന്തപുരത്തെ വാടകവീടിന് പുറത്താണ് ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായത്. ഇതേ സ്ഥലത്താണ് പ്രതികളുമായി പോലീസ് സംഘം എത്തിയത്. … Continue reading ഇഡി ആക്രമണക്കേസ്; പ്രതികളുമായി പിണറായി വിജയന്റെ വീടിന് മുന്നിൽ തെളിവെടുപ്പ്