ചാലക്കുടി: അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടതിനെ തുടർന്നാണ് അതിരപ്പിള്ളി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 10 മണിക്ക് ചാലക്കുടി – ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കുമെന്ന് നാട്ടുകാർ അറിയിച്ചു. പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും കാട്ടാനക്കലിയിൽ ജീവൻ പൊലിയുന്നത് ഇത് ആദ്യസംഭവമല്ലെന്നും നാട്ടുകാർ ആരോപിച്ചു. പല തവണ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പും സർക്കാരും ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് നാട്ടുകാർ ഹർത്താൽ പ്രഖ്യാപിച്ചത്. ഏതെങ്കിലും തരത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകി … Continue reading കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ചു;അതിരപ്പിള്ളിയിൽ ഇന്ന് ഹർത്താൽ, ചാലക്കുടി – ആനമല അന്തർസംസ്ഥാന പാത ഉപരോധിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed