എഡിഎം നവീൻ ബാബുവിന്റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എംഎൽഎ

പത്തനംതിട്ട.എഡിഎം നവീൻ ബാബുവിന്റെ മരണം,സിബിഐ അന്വേഷണം ആവശ്യപ്പെട്ട് റാന്നി എംഎൽഎ പഴകുളം മധു.മുഖ്യമന്ത്രി വി ഡി സതീശന് അപേക്ഷ നൽകി,കോടതിയിൽ പുതിയ സർക്കാരിന്റെ നിലപാട് നിർണായകം ആകുമെന്ന് പഴകുളം മധു.മണിയാർ ഡാം സർക്കാർ ഏറ്റെടുക്കണമെന്നും റാന്നി എംഎൽഎ പാട്ട കാലാവധി കഴിഞ്ഞു സ്വകാര്യ കമ്പനി വൈദ്യുതി ഉല്പാദിപ്പിച്ചതിന്റെ തുക ഈടാക്കണമെന്നും മുഖ്യമന്ത്രിയോടും വൈദ്യുത മന്ത്രിയോടും ആവശ്യപ്പെട്ടു.ശബരിമല യുവതി പ്രവേശന വിഷയത്തിൽ സമരം ചെയ്തവർക്കെതിരെ ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണം എന്നും റാന്നി എംഎൽഎ ആവശ്യപ്പെട്ടു.