ഗുഡ്സ് ഓട്ടോ മോഷ്ടിച്ചു; പോകുന്ന പോക്കിൽ ബാറിൽ കയറി,മിനുങ്ങി മുങ്ങി

പത്തനംതിട്ട. കോന്നിയിൽ ഗുഡ്സ് ഓട്ടോ മോഷ്ടിച്ചു.മോഷണം നടത്തി പോകുന്ന വഴി മോഷ്ടാവ് ബാറിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് മോഷണം നടന്നത്. ശ്രീനാരായണപുരം ചന്തയിൽ പ്രവർത്തിക്കുന്ന കടയിലെ പ്രശാന്തിന്റെ വാഹനമാണ് മോഷ്ടിച്ചത്. സംഭവത്തിൽ കോന്നി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു വിവിധ സ്ഥലങ്ങളിലൂടെ ഓട്ടോ പോകുന്ന സിസിടിവി കിട്ടിയെന്ന് പ്രശാന്ത്.