മുല്ലപ്പെരിയാർ പൊട്ടിച്ച് മലയാളികളെ കൊല്ലും,മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം

ഇടുക്കി.മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.ബസ് തല്ലിപ്പൊളിക്കാനും സഞ്ചരികളെ ആക്രമിക്കാനും ശ്രമം നടന്നു. ആക്രമണത്തിന് പിന്നിൽ തമിഴ് നാട്ടുകാരായ പ്രദേശവാസികളാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.മൂന്നാർ ടൗണിൽ നിന്നും 32 കിലോമീറ്റർ അകലെയുള്ള ടോപ്പ് സ്റ്റേഷനിൽ വെച്ചാണ്വഴിയോര കച്ചവടക്കാരായസംഘം സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങിയ ടൂറിസ്റ്റ് സംഘത്തെ ആക്രമിച്ചത്. ബസ്സിൽ നിന്നും യാത്രക്കാരെ ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ, വടികളുമായെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് ആരോപണം. … Continue reading മുല്ലപ്പെരിയാർ പൊട്ടിച്ച് മലയാളികളെ കൊല്ലും,മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം