ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കും, രമേശ് ചെന്നിത്തല

തിരുവനന്തപുരം. കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാകും ഭരണമെന്നും രമേശ് ചെന്നിത്തല ജനങ്ങൾക്ക് സ്വൈര്യ ജീവിതം ഒരുക്കുമെന്നും നിയുക്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മന്ത്രിസ്ഥാനത്ത് എത്താൻ ഒരു പോരാട്ടവും നടത്തിയിട്ടില്ല. മുഖ്യമന്ത്രി ഇഷ്ടമുള്ള വകുപ്പ് തെരഞ്ഞെടുത്തോളാനാണ് പറഞ്ഞത്. ജനങ്ങൾക്ക് സന്തോഷമായി ജീവിക്കാനുള്ള ഉത്തരവാദിത്തമാണ് തനിക്കുള്ളത്. എല്ലാവരേയും പരിഗണിക്കാൻ കഴിയാത്തതിലെ പ്രയാസമുണ്ട്.