ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ കേസ് അന്വേഷിച്ച ഡിവൈഎസ്പി തെറിക്കും

തിരുവനന്തപുരം. ആലപ്പുഴയിലെ കുപ്രസിദ്ധ രക്ഷാപ്രവർത്തനത്തിൽ നടപടി കടുപ്പിക്കാൻ സർക്കാർ. രക്ഷാപ്രവർത്തനത്തിൽ വീണ്ടും നടപടി. കേസ് അന്വേഷിച്ച ഡിവൈഎസ്പിയും തെറിക്കും.ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജിനെ മാറ്റും. മുഖ്യമന്ത്രിയുടെ സുരക്ഷാസേനയിലെ ഉദ്യോഗസ്ഥർ എ ഡി തോമസിനെ മർദ്ദിച്ചില്ല എന്നായിരുന്നു ഡിവൈഎസ്പി റിപ്പോർട്ട് നൽകിയത്. രണ്ടുതവണയാണ് ഡിവൈഎസ്പി പോലീസിനെ ന്യായീകരിച്ച് റിപ്പോർട്ട് നൽകിയത്.ഈ സാഹചര്യത്തിലാണ് കേസ് അന്വേഷണം ഡിവൈഎസ്പിയിൽ നിന്നും മാറ്റാൻ നടപടി തുടങ്ങിയത്.