പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കും…. പ്രദേശത്ത് സംഘർഷ സാധ്യത

ഇടുക്കി: ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴ കയ്യേറിയവരെ ഒഴിപ്പിക്കും. 29 കുടുംബങ്ങളെയാണ് ഒഴിപ്പിക്കുന്നത്. മൂന്നാർ ഡിവൈഎസ്‍പിയുടെ അഞ്ഞൂറോളം പൊലീസുകാർ സ്ഥലത്തെത്തി. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 29 വീടുകൾ ഉൾപ്പെടെ 89 കെട്ടിടങ്ങൾ പൊളിച്ച് നീക്കും. പ്രദേശത്ത് സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്.