കൊടും ചൂടിന് ആശ്വാസം; ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽമഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ വേനൽമഴയ്ക്ക് സാധ്യത. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. Also Read: പ്രണയ വിവാഹം എതിർത്ത പിതൃസഹോദരനെ കൊല്ലാൻ ശ്രമിച്ച അഭിജിത്ത് അമ്മയെ മർദ്ദിക്കുന്നു, സിസിടിവി ദൃശ്യങ്ങളും പുറത്ത് നാളെ 3 ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. ഈ ദിവസങ്ങളിളും മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. അതേസമയം, മഴ ശക്തമായതോടെ താപനിലയിൽ ആശ്വാസമുണ്ട്. ഇന്നലെ 38 ഡിഗ്രി സെൽഷ്യസായിരുന്നു പുനലൂരിൽ രേഖപ്പെടുത്തിയത്.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed