ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും,സതീശനായി പോസ്റ്റര്‍

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ പ്രതിപക്ഷ നേതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വിഡി സതീശനുവേണ്ടി വീണ്ടും ഫ്‌ലെക്‌സ്. കോഴിക്കോട് ഡിസിസി ഓഫീസിന് സമീപത്താണ് ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കുമെന്നും ഫ്‌ലെക്‌സില്‍ പറയുന്നു. സേവ് കോണ്‍ഗ്രസിന്റെ പേരിലാണ് ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ‘നിലപാടുകളുടെ രാജകുമാരന്‍ മതേതര കേരളത്തിന്റെ വാഗ്ദാനം. വിഡി സതീശന്‍ മലയാളക്കരയെ നയിക്കട്ടെ. ജയ് കോണ്‍ഗ്രസ് എന്നാണ്’ … Continue reading ടൂര്‍ണമെന്റ് ജയിച്ചാല്‍ കപ്പു വാങ്ങുന്നത് ക്യാപ്റ്റന്‍, സെലക്ടറും പരിശീലകനും കപ്പ് വാങ്ങുന്നത് എതിര്‍പ്പിനിടയാക്കും,സതീശനായി പോസ്റ്റര്‍