കരുവാരക്കുണ്ട് കൽക്കുണ്ടിൽകാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു,ദുരൂഹതയെന്ന് വനം വകുപ്പ്

മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽകാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്..ടാപ്പിംഗിനിടയിലല്ല സംഭവമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിനു എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നുമാണ് വനം വകുപ്പ് നൽകുന്ന വിവരം പുലർച്ചെ മണലിയം പാടത്തു വെച്ചാണ് ജംഷീറിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്..കാട്ടാന ആക്രമിച്ച വിവരം ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ മൊബൈൽ ഫോണിൽ വിളിച്ചു അറിയിച്ചത്. സുഹൃത്തുക്കൾ സ്ഥലത്തെത്തി ജംഷീറിനെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു. … Continue reading കരുവാരക്കുണ്ട് കൽക്കുണ്ടിൽകാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു,ദുരൂഹതയെന്ന് വനം വകുപ്പ്