നിധിൻ രാജിന്റെ മരണം, സര്‍ക്കാര്‍ അനാസ്ഥയില്‍ പ്രതിഷേധിച്ചു സംസ്ഥാനത്ത് നാളെ ഹർത്താൽ
അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ നിധിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ചു സംസ്ഥാനത്ത് നാളെ ഹർത്താൽ. 52 ദളിത് സംഘടനകൾ ചേർന്ന നിതിൻ രാജ് ആക്ഷൻ കൗൺസിലാണ് രാവിലെ 6 മുതൽ വൈകീട്ട് 6 വരെയുള്ള ഹർത്താലിന് ആഹ്വാനം ചെയ്തത്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും, സ്വകാര്യ ബസുടമകളും അറിയിച്ചു. അതിനിടെ ഹർത്താലിന് പിന്തുണയറിയിച്ചു കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷ് എം പി രംഗത്ത് എത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed