എസ്ഐയുടെ വീട്ടിൽ മോഷണം യുവാവ് പിടിയിൽ
കോഴിക്കോട്.എസ്ഐയുടെ വീട്ടിൽ മോഷണം ഒരു യുവാവ് പിടിയിൽ; 2 പേർ രക്ഷപ്പെട്ടു. മുക്കം സ്റ്റേഷനിലെ എസ്ഐ താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. എസ്ഐയുടെ കൂടെ താമസിക്കുന്ന സനീഷ് എന്ന യുവാവാണ് മോഷ്ടാക്കളെ കണ്ടത് ഇതോടെ ഇവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വീടിന്റെ പുറക് വശത്തെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കയറിയത്. വീടിന്റെ അകത്തെ മുഴുവൻ റൂമുകളും പൊളിച്ച നിലയിലാണ്. 8500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ലാപ് ടോപ് അടക്കമുള്ള മറ്റു സാധനങ്ങൾ വീടിന് പുറത്ത് നിന്ന് കണ്ടെത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed