വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു

പാലക്കാട്: അട്ടപ്പാടിയില്‍ വയോധികനെ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്രയാണ് കാളിയപ്പനെ ആക്രമിച്ചത്. ദാസന്നൂര്‍ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവര്‍ തമ്മില്‍ മദ്യപിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. ചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു.