സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോളിംഗ്കുന്നമംഗലത്ത് കുറവ് കടുത്തുരുത്തിയിൽ

തിരുവനന്തപുരം: ഇന്നലെ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത്. 84.83 ശതമാനം പേരാണ് ഇവിടെ വോട്ടുചെയ്തത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ – 84.63 %, ട്വന്റി 20-യും എന്‍ഡിഎയും തമ്മില്‍ പൊരുതുന്ന എറണാകുളത്തെ കുന്നത്തുനാട് – 84.09 %. ഏറ്റവും കുറഞ്ഞ പോളിംഗ് 69.34 ശതമാനം രേഖപ്പെടുത്തിയ കടുത്തുരുത്തിയിലാണ്. തിരുവല്ല- 69.47, കോന്നി – 70.01, പുനലൂര്‍ 70.99 എന്നിവിടങ്ങളിലാണു കുറഞ്ഞ പോളിംഗ് രേഖപ്പെടുത്തിയത്.