കോഴിക്കോട്: താമരശ്ശേരിയില്‍ ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ പെട്ട് ദാരുണാന്ത്യം. അണ്ടോണ വേങ്ങേരിമീത്തല്‍ മുബഷിറ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. താമരശ്ശേരിയില്‍ ഡോക്ടറെ കാണിച്ച ശേഷം ഭര്‍ത്താവ് അബ്ദുല്‍ കരീം ഓടിച്ച സ്‌കൂട്ടറിന് പിറകിലിരുന്ന് മുബഷിറ വീട്ടിലേക്ക് മടങ്ങവെ ബുധനാഴ്ച വൈകീട്ടോടെയാണ് അപകടം. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ്സും അതേ ദിശയില്‍ ഇടതുവശത്ത് കൂടി പോവുകയായിരുന്ന സ്‌കൂട്ടറും തമ്മില്‍ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയ്ക്ക് സമീപത്ത് വെച്ച് ഇടിയ്ക്കുകയായിരുന്നു. യുവതി സംഭവസ്ഥലത്തുവച്ചു … Continue reading ഡോക്ടറെ കണ്ടു വരും വഴി ഭര്‍ത്താവിനൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ പെട്ട് ദാരുണാന്ത്യം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed