സംസ്ഥാന സര്‍ക്കാരിന്റെ പത്ത് കോടി രൂപ സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനക്കാരനെ കണ്ടെത്തി

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം പരപ്പനങ്ങാടി സ്വദേശിക്ക്. പാലക്കാട് നിന്നും എടുത്ത ടിക്കറ്റിനാണ് പരപ്പനങ്ങാടി നെടുവ സ്വദേശി എന്‍ വി പത്മനാഭന് പത്ത് കോടി രൂപ സമ്മാനം ലഭിച്ചത്. പരപ്പനങ്ങാടി എസ്ബിഐയിലെത്തി പത്മനാഭന്‍ ടിക്കറ്റ് കൈമാറി. കഴിഞ്ഞ 26 നാണ് പത്മനാഭന്‍ ലോട്ടറിയെടുത്തത്. കോയമ്പത്തൂര്‍ പോയി തിരികെ വരുന്നവഴി പാലക്കാട് ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിറങ്ങിയതിന് ശേഷമാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ രാവിലെയാണ് സമ്മാനമുണ്ടെന്ന് അറിഞ്ഞതെന്ന് പത്മനാഭന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ശനിയാഴ്ചയായിരുന്നു … Continue reading സംസ്ഥാന സര്‍ക്കാരിന്റെ പത്ത് കോടി രൂപ സമ്മര്‍ ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനക്കാരനെ കണ്ടെത്തി