സുധാകരന്റെ പരാമർശത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും

ആലപ്പുഴ: തനിക്ക് 5,000 ബിജെപി വോട്ടുകൾ ലഭിക്കുമെന്ന അമ്പലപ്പുഴയിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ജി സുധാകരന്റെ വെളിപ്പെടുത്തലിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്ത കൺവെൻഷനിൽ സുധാകരൻ നടത്തിയ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞിരുന്നത്. എന്നാൽ സുധാകരന്റെ പ്രസ്താവനയെ പരിഹാസത്തോടെയാണ് ബിജെപി നേരിടാൻ ശ്രമിക്കുന്നത്. സുധാകരൻ പൊട്ടിക്കുന്നത് ഉണ്ടയില്ലാ വെടിയാണെന്ന് ബിജെപി നോർത്ത് ജില്ലാ സെക്രട്ടറി പികെ ബിനോയ് വ്യക്തമാക്കി. ഇത് വെറും മലർപ്പൊടിക്കാരന്റെ ദിവാസ്വപ്നം മാത്രമാണെന്നും ബിജെപി മദ്ധ്യമേഖലാ പ്രസിഡന്റ് … Continue reading സുധാകരന്റെ പരാമർശത്തിൽ കുരുങ്ങി കോൺഗ്രസും ബിജെപിയും