കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം: കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി ദമ്പതികൾ പിടിയിലായ സംഭവത്തിൽ രണ്ട് പ്രതികളെ കൂടി വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തു. തിരുവല്ലം സ്വദേശി രതീഷ്(40), കോവളം വെള്ളാർ സ്വദേശി അനുരവീന്ദ്രൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് വെങ്ങാനൂർ നെല്ലിവിളയിൽ കുട്ടികൾ ഉൾപ്പെടെ സഞ്ചരിച്ച കാറിൽ കടത്തിക്കൊണ്ടുവന്ന 21.5 കിലോ കഞ്ചാവുമായി കാർലോസ്,ഭാര്യ ബിന്ദു,ഭാര്യാമാതാവ് ദമയന്തി എന്നിവരെയാണ് സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. തമിഴ്‌നാട്ടിൽ ഉല്ലാസയാത്ര … Continue reading കുടുംബവുമായുള്ള യാത്രയുടെ മറവിൽ കഞ്ചാവ് കടത്തി, രണ്ടുപേര്‍ കൂടി പിടിയില്‍