ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിൻ്റെ പത്രികയുടെ പരിശോധന താല്ക്കാലികമായി മാറ്റി

തിരുവനന്തപുരം:രാജീവ് ചന്ദ്രശേഖറിൻ്റെ നാമനിർദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധന തല്ക്കാലത്തേക്ക് നീട്ടിവെച്ചു. സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചു എന്ന പരാതിയിലാണ് നടപടി. നേമം മണ്ഡലത്തിലാണ് രാജീവ് ചന്ദ്രശേഖർ ജനവിധി തേടുന്നത്. കോൺഗ്രസ് നൽകിയ പരാതിയിൽ കർണ്ണാടകത്തിലെ സ്വത്ത് വിവരങ്ങൾ മറച്ച് വെച്ചുവെന്ന് ആരോപിച്ചിരുന്നു.