ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം, ന്യായീകരിച്ച് മുഖ്യമന്ത്രി

ഇടുക്കി: സമനില തെറ്റിയത് തനിക്കല്ലെന്നും സമനില തെറ്റുന്നത് ആർക്കെന്ന് എല്ലാവർക്കും അറിയാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പല തരത്തിലുള്ള ആവേശക്കാർ ഉണ്ടല്ലോയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ചോദ്യം ചോ​ദിക്കേണ്ട വേദിയല്ല പൊതുയോ​​ഗം. പൊതുയോ​ഗത്തിന് പൊതുയോ​ഗത്തിന്റെ രീതിയുണ്ട്. പിണറായിയുടെ പരിപാടിയിൽ മര്യാദ പാലിക്കണ്ട എന്നുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ചോദ്യം ചോദിച്ച ആള്‍ക്ക് ഇപ്പോള്‍ കാര്യം ബോധ്യപ്പെട്ടല്ലോ? ‘വീട്ടിൽ പോയി ചോദിക്ക്’ എന്ന പ്രയോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.