പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും

ധർമടം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പിണറായി വിജയൻ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. പകൽ 11ന് തലശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലാണ് പത്രിക സമർപ്പണം. പിണറായി വിജയന് തെരഞ്ഞെടുപ്പിൽ കെട്ടിവയ്‌ക്കാനുള്ള തുക പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളായ ഡോ. പുനലൂർ സോമരാജൻ, കെ വരദരാജൻ എന്നിവർ കൈമാറി. ഗാന്ധിഭവനിലെ അമ്മമാർ നൽകിയ തുകയാണിത്‌. കഴിഞ്ഞ രണ്ടു തവണയും ഗാന്ധിഭവനിലെ അമ്മമാർതന്നെയാണ് പിണറായിക്ക്‌ കെട്ടിവയ്‌ക്കാനുള്ള തുക നൽകിയത്.