തിരുവനന്തപുരത്ത് സ്കൂൾ ബസിൽ ഒൻപതാം ക്ലാസ് കാരനെ പ്ലസ് വൺ വിദ്യാർത്ഥി കുത്തി

2207
Advertisement

തിരുവനന്തപുരം: സ്ക്കൂൾ ബസിൽ കത്തികുത്ത്. നെട്ടയത്ത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂൾ ബസിൽ പ്ലസ് വൺ വിദ്യാർത്ഥി കുത്തി പരിക്കേല്പിച്ചു. പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യവും കുട്ടികൾ തമ്മിലുണ്ടായ തർക്കത്തെയും തുടർന്ന് ലാബിൽ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് ആക്രമിച്ചത്. ഇന്ന് വൈകിട്ട് 3.30 ഓടെ  സ്ക്കൂൾ ബസ്സിൽ വരുമ്പോഴായിരുന്നു സംഭവം. പ്ലസ് വൺ വിദ്യാർത്ഥിയെ വട്ടിയൂർകാവ് പോലിസ് കസ്റ്റഡിയിലെടുത്തു.

Advertisement