നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിർത്തുനിന്നതിന് തന്നെ സിനിമയിൽ നിന്നു വിലക്കി, സംവിധായക സൗമ്യ സദാനന്ദൻ

Advertisement

കൊച്ചി. നടിക്ക് പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടതിനെ എതിർത്തുനിന്നതിന് തന്നെ സിനിമയിൽ നിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദൻ. ലൈംഗിക ബന്ധത്തിന് തയാറാവണമെന്ന് ആവശ്യപ്പെട്ടത് സിനിമയിലെ ഒരു പവർ പേഴ്‌സൺ ആണ് എന്നും സൗമ്യ വ്യക്തമാക്കി. ഹേമകമ്മിറ്റിക്ക് മുൻപിൽ നൽകിയ വിവരങ്ങളാണ് വനിതാ സംവിധായിക സാമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. 2018ലാണ് ആദ്യ സിനിമയായ ‘മാംഗല്യം തന്തുനാനേന’ ചെയ്തത്. അതിനു ശേഷം ഇതുവരെ അവസരങ്ങൾ ലഭിച്ചില്ല.ഇതിന് കാരണം ചിലരുടെ മനപ്പൂർവമായ ഇടപെടൽ ആണെന്നും സൗമ്യ ആരോപിച്ചു.