രാഷ്ട്രീയമായി ഇടതുമുന്നണിക്കും സിപിഐ എമ്മിനും തലപ്പൊക്കം നല്‍കി ഡെല്‍ഹി സമരം

Advertisement

ന്യൂഡെല്‍ഹി. രാജ്യ തലസ്ഥാനത്ത് നടന്ന സമരം രാഷ്ട്രീയമായി ഇടതുമുന്നണിക്കും സിപിഐ എമ്മിനും തലപ്പൊക്കം നൽകുന്നതാണ്. കോൺഗ്രസ് ബഹിഷ്കരിച്ചിട്ടും ഏതാണ്ട് എല്ലാ ഘടകകക്ഷി നേതാക്കളെയും വേദിയിൽ ഒരുമിപ്പിക്കാൻ സമരത്തിന് സാധിച്ചു. ഇന്ത്യ മുന്നണിയുടെ കേരളത്തിലെ പതിപ്പ് തങ്ങളാണ് എന്ന രാഷ്ട്രീയ വാദം ഉന്നയിക്കാൻ ഇടതുമുന്നണിക്ക് അവസരം നൽകുന്നതാണ് ഡൽഹി സമരം. കേരളത്തില്‍ നില്‍ക്കപ്പൊറുതിയില്ലാത്ത നിലയില്‍ ഡെല്‍ഹി സ്ഥിരം സമര വേദിയാക്കാമോയെന്നുപോലും ആലോചിച്ചേക്കാവുന്ന അന്തരീക്ഷം.

തീവ്രമായ കേന്ദ്ര വിരുദ്ധത എല്ലാ പ്രതിപക്ഷ സംസ്ഥാനങ്ങളും പ്രഖ്യാപിക്കാറുണ്ട്. പ്രത്യക്ഷ സമരത്തിലേക്ക് അത് വഴിമാറാറില്ല. ഡൽഹിയിൽ ഇന്ന് കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന സമരം ആ അർത്ഥത്തിൽ പുതിയ ചരിത്രമാണ്. കർണാടകം ഇന്നലെ സമരം നടത്തിയെങ്കിലും അതിന്റെ തീവ്രത ഇത്രമാത്രം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികളുടെ സാന്നിധ്യം. ഇന്നലെ കർണാടകയിലെ കോൺഗ്രസ് സർക്കാരിന് സാധിക്കാത്തതാണ് ഇന്ന് കേരളത്തിലെ ഇടത് സർക്കാരിന് സാധിച്ചത്. ഭലത്തിൽ കോൺഗ്രസ് ബഹിഷ്കരിച്ചിട്ടും ഇന്ത്യ മുന്നണിയുടെ നേർപരിഛേദം ജന്തർ മന്ദറിൽ അണിനിരന്നു. ആരോപണങ്ങളെ കേന്ദ്രം ഫലപ്രദമായി കണക്കുകള്‍ നിരത്തി പ്രതിരോധിക്കുമെന്നുണ്ടെങ്കിലും കേന്ദ്രവിരുദ്ധ സമരത്തിന്‍റെ പോര്‍മുനയാകാന്‍ ആയത് ചെറിയ കാര്യമല്ല. പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് ദിശാബോധം നല്‍കാതിരിക്കുമ്പോള്‍ പ്രത്യേകിച്ചും

ഇന്ത്യ മുന്നണിയിൽ ത്യണമൂല്‍ കോൺഗ്രസിന്റെ അത്യപ്തി നേരിടുകയാണ് ഇടതുപക്ഷം. ജന്തർ മന്തറിൽ ഇന്ന് ഐക്യദാർഢ്യം അറിയിച്ചെത്തിയ മറ്റ് പാർട്ടികൾ ഇക്കാര്യത്തിൽ സിപിഐഎമ്മിന് ഒപ്പമാണെന്ന് കൂടിയാണ് പ്രഖ്യാപിച്ചത്.
പിണറായി വിജയൻ എന്ന നേതാവിനും ഈ സമരം ദേശീയതലത്തിൽ കൂടുതൽ സ്വീകാര്യത പ്രതിപക്ഷ നിരയിൽ നൽകും.

Advertisement