കെഎസ്ആർടിസിയിലെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറും

Advertisement

തിരുവനന്തപുരം.കെഎസ്ആർടിസിയിലെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറും. വിവിധ വിഭാഗം ജീവനക്കാരുടെ യൂണിഫോം പരിഷ്കരിച്ച് സർക്കാർ ഉത്തരവിറക്കി. കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും കാക്കി പാൻ്റ്സും കാക്കി ഹാഫ് കൈ ഷർട്ടുമാണ് യൂണിഫോം. വനിതാ കണ്ടക്ടർമാർക്ക് കാക്കി ചുരിദാറും ഓവർകോട്ടുമാണ് വേഷം. കാക്കിയിൽ നിന്നാണ് കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം നേരത്തെ നീലയിലേക്ക് മാറ്റിയത്. പരിഷ്കാരം എത്രയും വേഗം നടപ്പിലാക്കാനാണ് തീരുമാനം. 60,000 മീറ്റർ തുണി കേരള ടെക്സ്റ്റൈൽ കോർപ്പറേഷൻ ഇതിനായി കൈമാറി. യൂണിഫോമിൽ നെയിം ബോർഡും ഉണ്ടാകും. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നീല നിറത്തിലുള്ള യൂണിഫോമിലേക്കും മാറും.

Advertisement