കൊയിലാണ്ടി കൊല്ലത്ത് വിവാഹസല്‍ക്കാരത്തിനിടെ ഡിവൈഎഫ്ഐ നേതാക്കള്‍ക്കു നേരെ ആക്രമണം

Advertisement

കോഴിക്കോട്. കൊയിലാണ്ടി കൊല്ലത്ത് വിവാഹസല്‍ക്കാരത്തിനിടെ ആക്രമം.
ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി വൈശാഖ്, അര്‍ജ്ജുന്‍, വിനു എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഗുരുതരമായി പരിക്കേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി 9 മണിയോടെ കൊയിലാണ്ടി കൊല്ലം ഗായത്രി ഓഡിറ്റോറിയത്തിന് മുമ്പില്‍ വച്ചായിരുന്നു അക്രമം.നഞ്ചക്ക്, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ചാണ് അക്രമിച്ചത്.സംഭവത്തിന് പിന്നിൽ ആര്‍.എസ്.എസ് പ്രവർത്തകരാണെന്ന് ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി ആരോപിച്ചു.

Advertisement