ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്തിന്റെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Advertisement

കോട്ടയം.ട്രാൻസ്പോർട്ട് കമ്മീഷണർ ശ്രീജിത്തിന്റെ വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. പറന്തൽ പറപ്പെട്ടി മുല്ലശ്ശേരിൽ പത്മകുമാർ (48)
ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടക്ക് ആണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം

അടൂർ ഗവൺമെൻറ് ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇടിച്ചത് എസ് ശ്രീജിത്തിന്റെ ഔദ്യോഗിക വാഹനം. ഡ്രൈവറായിരുന്നു വാഹനം ഓടിച്ചിരുന്നത്. ശ്രീജിത്തിന്റെ വാഹനത്തിൽ തന്നെയാണ് പത്മകുമാറിനെ ആശുപത്രിയിൽ എത്തിച്ചത്

Advertisement