സൈനിബ കൊലക്കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്

Advertisement

കോഴിക്കോട്. കുറ്റിക്കാട്ടൂർ സൈനിബ കൊലക്കേസിൽ നിർണായക തെളിവുകൾ ശേഖരിച്ച് പൊലീസ്. കൊലപാതകത്തിന് ഉപയോഗിച്ച കാർ താനൂരിൽ നിന്നും പൊലീസ് കണ്ടെത്തി. ഒന്നാം പ്രതി സമദുമായുള്ള തെളിവെടുപ്പ് ഇന്നും തുടരുകയാണ്.


ഇന്നലെയാണ് സൈനബ കൊലക്കേസിലെ ഒന്നാം പ്രതി സമദിനെ 5 ദിവസത്തെ കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിർണായക വിവരങ്ങൾ കിട്ടിയത്. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നും സൈനബയെ കൊണ്ടു പോയ ശേഷം കഴുത്തിൽ ഷാൾ കുരുക്കി കൊലപ്പെടുത്തിയത് ഇതേ കാറിലാണ്. തുടർന്ന് മൃതദേഹം ഉപേക്ഷിക്കാനും കാർ ഉപയോഗിച്ചിരുന്നു. താനുരിൽ നിന്നാണ് വാഹനം കണ്ടെത്തിയത്. അതേ സമയം കൃതൃത്തിന് മുമ്പും ശേഷവും പ്രതികൾ താമസിച്ച ഹോട്ടലുകളിലും നാടുകാണി ചുരത്തിലും ഇന്നും തെളിവെടുപ്പ് തുടരും. ഒപ്പം പ്രതികളിൽ നിന്നും മറ്റൊരു സംഘം കവർന്ന സ്വർണത്തിനും പണത്തിനുമായുള്ള അന്വേഷണവും തുടരുകയാണ്. തമിഴ്നാട് കേന്ദ്രീകരിച്ചാണ് അന്വേഷണം. രണ്ടാം പ്രതി സുലൈമാനായുള്ള കസ്റ്റഡി അപേക്ഷയും കസബ പൊലീസ് ഉടൻ സമർപ്പിക്കും.


Advertisement