നൂറനാട് മറ്റപ്പള്ളി മലയിടിച്ച് മണ്ണെടുപ്പ്; പോലീസിന്റെ നിലപാടിനെതിരെ മന്ത്രി പി. പ്രസാദ്

Advertisement

നൂറനാട് മറ്റപ്പള്ളി മലയിടിച്ച് മണ്ണെടുക്കുന്നതിരെ നടന്ന പ്രതിഷേധത്തില്‍ പോലീസ് സ്വീകരിച്ച സമീപനം ശരിയായില്ലെന്ന് മന്ത്രി പി പ്രസാദ്. നാട്ടുകാര്‍ക്ക് മേല്‍ ബലം പ്രയോഗം നടത്തിയ പൊലീസ് നടപടിയെയാണ് മന്ത്രി ചോദ്യം ചെയ്തത്.
പോലീസ് നടപടികള്‍ പരിശോധിക്കുമെന്നും ജനങ്ങള്‍ ഉന്നയിച്ച മണല്‍ മാഫിയ ബന്ധത്തെക്കുറിച്ച് അന്വേഷിക്കുമെന്നും കുടിവെള്ള പ്രശ്‌നം ഉള്‍പ്പെടെ ജനങ്ങളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. നാട്ടുകാരന്‍ കൂടിയായ മന്ത്രി വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. മന്ത്രിയുടെ അമ്മ ഉള്‍പ്പെടെയുള്ളവര്‍ പ്രദേശവാസികളുടെ ആശങ്കകള്‍ പങ്കുവെക്കാന്‍ സ്ഥലത്തെത്തി. ഇപ്പോള്‍ മന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരുകയാണ്.

Advertisement