സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്

Advertisement

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചെന്ന കേസില്‍ സുരേഷ് ഗോപിക്ക് എതിരായ പരാതിയില്‍ കഴമ്പില്ലെന്ന വിലയിരുത്തലില്‍ പോലീസ്. ചുമത്തിയ 354 എ വകുപ്പ് പ്രകാരമുള്ള ലൈംഗിക പീഡന കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ലെന്നാണ് പ്രഥമ ദൃഷ്ട്യ കണ്ടെത്തിയത്. അതിനാല്‍ സുരേഷ് ഗോപിക്കെതിരെ ഇനി നോട്ടീസ് അയക്കേണ്ടതില്ലെന്നാണ് പോലീസിന്റെ തീരുമാനം.
അടുത്ത ബുധനാഴ്ച കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കും. കേസിലെ കണ്ടെത്തലുകളും കോടതിയെ ബോധ്യപ്പെടുത്തും. പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് ഇന്നലെയാണ്് സുരേഷ് ഗോപി ചോദ്യം ചെയ്യലിനായി കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ഒക്ടോബര്‍ 27ന് കോഴിക്കോട്ട് മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സുരേഷ് ഗോപി കൈവെച്ചന്നായിരുന്നു ആരോപണം. മാധ്യമപ്രവര്‍ത്തക പൊലീസിലും വനിതാ കമ്മീഷനിലും പരാതി നല്‍കി. ഈ വിഷയത്തില്‍ സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു.

Advertisement