സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗന് വീണ്ടും നോട്ടീസ് നൽകി ഇ ഡി

Advertisement

തിരുവനന്തപുരം.കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡണ്ട് എൻ ഭാസുരാംഗന് വീണ്ടും നോട്ടീസ് നൽകി ഇ ഡി.ചോദ്യം ചെയ്യാൻ നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്ന് നിർദ്ദേശം.
ഭാസുരാംഗന് ഒപ്പം മകൻ അഖിൽജിത്തും ഹാജരാക്കണം. തിരുവനന്തപുരത്തെ റെയ്ഡിന് പിന്നാലെ ഇരുവരെയും ഇ.ഡി ഒന്നിച്ചിരുത്തി വിവരങ്ങൾ തേടിയിരുന്നു ഇതിന് പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യാൻ ഭാസുരാംഗനെയും മകൻ അഖിൽ ജിത്തിനെയും ഇ.ഡി. വിളിച്ചുവരുത്തുന്നത് കേസിൽ കഴിഞ്ഞദിവസവും ഭാസുരാംഗനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യൽ അല്ലെന്നും തന്റെ മൊഴി ആണ് അന്വേഷണസംഘം രേഖപ്പെടുത്തിയത് എന്നും ആയിരുന്നു ഭാസുരാംഗന്റെ പ്രതികരണം

Advertisement