വീട്ടുവളപ്പിൽ ആട് കയറിയത്തിന് മാതാവിനെയും മകനെയും മർദ്ദിച്ചു, വിമുക്ത ഭടൻ പിടിയിൽ

Advertisement

കൊച്ചി.വീട്ടുവളപ്പിൽ ആട് കയറിയത്തിന് മാതാവിനെയും മകനെയും മർദ്ദിച്ച വിമുക്ത ഭടൻ പിടിയിൽ. പിടിയിലായത് പാമ്പാക്കുട സ്വദേശി രാധാകൃഷ്ണൻ.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.

പാമ്പാക്കുട സ്വദേശിയായ പ്രിയ മധുവിനെയും 17 കാരനായ മകനെയുമാണ് വിമുക്തഭടൻ അതിക്രൂരമായി മർദിച്ചത്. അക്രമത്തിൽ 17 കാരന്റെ കയ്യൊടിഞ്ഞു. സംഭവത്തിനുശേഷം ഒളിവിൽ പോയ വിമുക്തഭടൻ രാധാകൃഷ്ണനെ ഇന്നലെ രാത്രിയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാതെ വകുപ്പ് ചുമത്തി പ്രതിയുടെ അറസ്റ്റും രേഖപ്പെടുത്തി.

ഈ മാസം അഞ്ചിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പരാതിക്കാരി വളർത്തുന്ന ആട് രാധാകൃഷ്ണന്റെ പറമ്പിലേക്ക് ഓടി
കയറിയതാണ് ആക്രമണത്തിന് കാരണം. രാധാകൃഷ്ണൻ നൽകിയ പരാതിയിൽ പ്രിയ മധുവിനെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇരു വീട്ടുകാരും തമ്മിൽ നേരത്തെയും തർക്കങ്ങൾ നിലനിന്നിരുന്നതായാണ് പോലീസ് നൽകുന്ന വിവരം.

Advertisement