9.021 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍

Advertisement

9.021 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റില്‍. കാസര്‍കോട്, മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നിസാമുദ്ദീന്റെ ഭാര്യ എസ്.റംസൂണ(30)യെയാണ് എക്‌സൈസ് കാസര്‍കോട് റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെ.ജോസഫും സംഘവും അറസ്റ്റു ചെയ്തത്.
റംസൂണയ്ക്കു മയക്കുമരുന്നു ഇടപാട് സംഘവുമായി ബന്ധമുണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് എക്‌സൈസ് സംഘം ദിവസങ്ങളായി നിരീക്ഷണത്തിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് യുവതി എക്‌സൈസിന്റെ പിടിയിലായത്. റിമാന്റിലായ റംസൂണയെ ഹോസ്ദുര്‍ഗ് വനിതാ ജയിലിലേക്ക് മാറ്റി. മയക്കുമരുന്ന് അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതിരിക്കുന്നതിന് യുവതികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ മയക്കുമരുന്നു ഇടപാട് നടക്കുന്നതെന്നാണ് സൂചന.

Advertisement