നിയമന കോഴക്കേസ്: അഖിൽ സജീവിനെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

Advertisement

പത്തനംതിട്ട:
വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് രാവിലെയാണ് അഖിൽ സജീവിനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കിയത്. അഖിൽ സജീവനെ കോടതിയിൽ ഹാജരാക്കാൻ വൈകിയെന്ന് പ്രതിഭാഗം വാദിച്ചു. എന്നാൽ സംസ്ഥാനത്ത് പത്തിലധികം തട്ടിപ്പ് കേസുകളിൽ അഖിൽ സജീവ് പ്രതിയാണെന്നും വിശദമായ അന്വേഷണം ആവശ്യമായിരുന്നു എന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്

വിശദമായ ചോദ്യം ചെയ്യലിനായി പ്രതിയെ പോലീസ് കസ്റ്റഡിയിൽ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടുകൊണ്ട് കോടതി ഉത്തരവിട്ടു. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ ഫണ്ട് തട്ടിപ്പ് കേസിലാണ് നിലവിൽ അഖിൽ സജീവന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ നിയമന കോഴയുടെ മുഖ്യ ആസൂത്രകർ റഹീസ് അടങ്ങുന്ന കോഴിക്കോട് സംഘമെന്നാണ് ഇയാൾ നൽകിയ മൊഴി

ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് എന്ന നിലയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവ് മൊഴി നൽകി. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്ന് അഖിൽ പറഞ്ഞിട്ടുണ്ടെങ്കിലും മൊഴികൾ പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

Advertisement