ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ വിദ്യാർത്ഥിനി ടയറിനടിയിൽ കുടുങ്ങാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പോത്തൻകോട് കരൂർ ലക്ഷ്മി വിലാസം ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയും മംഗലപുരം തലയ്ക്കോണം സ്വദേശിനിയുമായ ഫാത്തിമയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ട് മോഹനപുരത്തെ വീട്ടിലേക്ക് പോകുമ്പോൾ വാവറമ്പലത്ത് വച്ചായിരുന്നു അപകടം. വാവറയമ്പലത്ത് ബസ് നിറുത്തി ആളെ കയറ്റിയ ശേഷം മുന്നോട്ടെടുത്തപ്പോഴായിരുന്നു അപകടം. ബസിന്റെ മുൻവശത്തെ വാതിൽ തുറന്നു പോവുകയായിരുന്നു. ബാഗ് വാതിലിന്റെ ലോക്കിൽ കുരുങ്ങിയതാണ് ഡോർ തുറക്കാൻ ഇടയാക്കിയതെന്നാണ് പറയുന്നത്. സംഭവമറിഞ്ഞെത്തിയവർ ഉടനെ വിദ്യാർത്ഥിനിയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പരുക്ക് ഗുരുതരമല്ലെന്ന് പോത്തൻകോട് പോലീസ് അറിയിച്ചു.
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്ന് വാതിൽ തുറന്ന് പുറത്തേക്ക് തെറിച്ചുവീണ വിദ്യാർത്ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു
Advertisement