അട്ടപ്പാടി മധു വധക്കേസിൽ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Advertisement

കൊച്ചി:
അട്ടപ്പാടി മധു വധക്കേസിലെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് എതിരെ നരഹത്യ കുറ്റം ചുമത്തി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരും.

ശിക്ഷിക്കപ്പെട്ട 14 പ്രതികളാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. കൊലപാതകക്കുറ്റം നിലനിൽക്കുന്ന കേസാണിത്. അതിനാൽ ജീവപര്യന്തം ശിക്ഷ നൽകണമെന്നാണ് പ്രൊസിക്യൂഷന്റെ ആവശ്യം. തെളിവുകൾ പരിഗണിച്ചപ്പോൾ കീഴ്ക്കോടതിക്ക് തെറ്റുപറ്റിയെന്നുമാണ് പ്രൊസിക്യൂഷൻ നൽകിയ അപ്പീലിന്റെ ഉള്ളടക്കം. അഡീഷണൽ സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ പിവി ജീവേഷ് ആണ് അന്വേഷണ സംഘത്തിന് വേണ്ടി ഹാജരാകുന്നത്.

Advertisement