തിരുവനന്തപുരം മൃ​ഗശാലയിൽ ആൺസിംഹം ചത്തു

Advertisement

തിരുവനന്തപുരം മൃ​ഗശാലയിൽ ഒരു ആൺസിംഹം ചത്തു. അസുഖം പിടിപെട്ട് അവശനിലയില്‍ ആയിരുന്ന സിംഹമാണ് ചത്തത്. 
ഇക്കഴിഞ്ഞ ജൂണ്‍ അഞ്ചിന് തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിൽ നിന്ന് അഞ്ചും ആറും വയസ്സുള്ള ഒരു ജോഡി സിംഹങ്ങളെ തിരുവനന്തപുരത്തെത്തിച്ചിരുന്നു. ആൺസിംഹത്തിന് ലിയോ എന്നും പെൺസിംഹത്തിന് നൈല എന്നും പേര് നൽകി. ഇതടക്കം മൂന്ന് സിംഹങ്ങളാണ് ഇനി മൃഗശാലയില്‍ അവശേഷിക്കുന്നത്.

Advertisement