മന്ത്രിസഭാ പുനസംഘടന,കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിലേക്ക്

Advertisement

തിരുവനന്തപുരം . കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അവധിയിലേക്ക്. ഈമാസം 18 മുതൽ 45 ദിവസത്തേക്ക് അവധിഅപേക്ഷ നൽകി. ചികിത്സക്കായുള്ള അവധി അപേക്ഷ സർക്കാർ അംഗീകരിച്ചു. ജോയിന്റ് എംഡി പ്രമോജ് ശങ്കറിന് പകരം ചുമതല നൽകി. മന്ത്രിസഭാ പുനസംഘടന കൂടി മുന്നിൽകണ്ടാണ് ബിജു പ്രഭാകർ അവധിയിൽ പോകുന്നതെന്ന് സൂചനയുണ്ട്‌. കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി രൂക്ഷമായതോടെ രാജി സന്നദ്ധത അറിയിച്ച് ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. എന്നാൽ സർക്കാർ ഇത് അംഗീകരിച്ചിരുന്നില്ല.

Advertisement