വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ഉടന്‍ ഉണ്ടാവില്ലെന്ന് മന്ത്രി

Advertisement

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധനവ് ഉടന്‍ ഉണ്ടാവില്ലെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. അടുത്ത വര്‍ഷത്തേക്കേ ചാര്‍ജ്ജ് വര്‍ദ്ധനവ് ഉണ്ടാവാന്‍ സാധ്യതയുള്ളൂവെന്നും മഴയുടെ അളവ് കൂടുകയാണെങ്കില്‍ നിരക്ക് വര്‍ധന ഒഴിവാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement