വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പതോളം ചെറുപ്പക്കാരെ കബളിപ്പിച്ചു, കൊല്ലം സ്വദേശി പിടിയില്‍

Advertisement

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്ബതോളം ചെറുപ്പക്കാരെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി് പിടിയില്‍.

കൊല്ലം ഉമയനെല്ലൂര്‍ പുതുച്ചിറ ദില്‍ഷാദ് മന്‍സിലില്‍ ഷാനവാസ് (33) എന്നയാളെയാണ് കണ്ണമാലി പൊലീസ് ബാംഗ്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത് ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി എം എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും വിദ്യാര്‍ഥികളെയാണ്.

പ്രതി തട്ടിപ്പ് നടത്തിയത് ഐ.എം.എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും തിരുവനന്തപുരം ഐ.പി എം എസ് ഇന്‍സ്റ്റിറ്റ്യൂട്ടിലേയും അധ്യപകനായ ബാലചന്ദ്രന്റെ സഹായത്തോടെയാണ്. ഇയാള്‍ക്കെതിരെ കേരളത്തിലെ പല സ്റ്റേഷനുകളിലും സമാനമായ കേസുകളും പരാതികളും നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ഇയാള്‍ക്കെതിരെ തിരുവനന്തപുരം പാലോട് പൊലീസ് സ്റ്റേഷനില്‍ പോക്സോ വകുപ്പ് പ്രകാരവും എറണാകുളം നെടുമ്ബാശ്ശേരി സ്റ്റേഷനില്‍ വഞ്ചനാ കുറ്റത്തിനും കേസ് നിലവിലുണ്ട്.

Advertisement