വാർത്താ നോട്ടം

Advertisement

2023 സെപ്തംബർ 06 ബുധൻ

BREAKING NEWS

👉 തമിഴ്നാട് സേലത്ത് വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ 6 പേർ മരിച്ചു. ഒമ്നിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

👉 എസ് പി ജി ഡയറക്ടർ അരുൺകുമാർ സിൻഹ ഗുരു ഗ്രാമിൽ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചു.1987 ബാച്ച് കേരളാ കേഡർ ഐ എ എസ് ഉദ്യോഗസ്ഥനാണ്.

👉 പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് മന:പൂർവ്വം വൈകിപ്പിച്ചെന്നും,വ്യാജ പ്രചരണങ്ങൾ ജനം തള്ളുമെന്നും ചാണ്ടി ഉമ്മൻ

🌴 കേരളീയം 🌴

🙏ഇന്നു അഷ്ടമി രോഹിണി. നാടെങ്ങും ശോഭായാത്രകള്‍. ഗുരുവായൂര്‍ ക്ഷേത്രം അടക്കം ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിനു ഭക്തരുടെ തിരക്ക്.

🙏പുതുപ്പള്ളിയില്‍ 72.91 ശതമാനം പോളിംഗ്. വോട്ടെടുപ്പിനു നിശ്ചിത സമയം കഴിഞ്ഞിട്ടും വോട്ടര്‍മാരുടെ നീണ്ട ക്യൂ. വരി നില്‍ക്കാന്‍ മടിച്ച് നിരവധി വോട്ടര്‍മാര്‍ മടങ്ങിപ്പോയി. വെള്ളിയാഴ്ച വോട്ടെണ്ണും.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ 11 നു ഹാജരാകണമെന്ന് മുന്‍ വ്യവസായ മന്ത്രിയും സി പി എം തൃശൂര്‍ ജില്ലാ മൂന്‍ സെക്രട്ടറിയുമായ എ സി മൊയ്തീന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസയച്ചു.

🙏കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ മുഖ്യ ആസൂത്രകന്‍ ഒന്നാംപ്രതി സതീഷ് കുമാര്‍ എന്ന് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍. കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ വിവരം.

🙏സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന് ഹൈക്കോടതിയുടെ താക്കീത്. ശാന്തന്‍പാറയിലെ പാര്‍ട്ടി ഓഫീസ് നിര്‍മാണം തടഞ്ഞ കോടതി ഉത്തരവിനെതിരേ പരസ്യപ്രസ്താവന അരുതെന്ന് ഡിവിഷന്‍ ബെഞ്ച്.

🙏സംസ്ഥാനത്തെ ക്വാറികളും, ക്രഷറുകളും അടച്ചിട്ടു സമരത്തിനിറങ്ങുന്നു. ക്വാറി-ക്രഷര്‍ വ്യവസായികളുടെ സംസ്ഥാന കണ്‍വന്‍ഷന്‍ ഇന്നു തൃശൂരില്‍ ചേരുമെന്ന് സംസ്ഥാന ക്വാറി ക്രഷര്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വിനര്‍ എം.കെ.ബാബു പറഞ്ഞു.

🙏ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

🙏ശ്രീനാരായണ ഗുരു സമാധി ദിനം 22 നാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു.

🙏കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കോടി രൂപ വില വരുന്ന നാലു കിലോ സ്വര്‍ണവുമായി കോഴിക്കോട് മടവൂര്‍ സ്വദേശി മുഹമ്മദ് ഫാറൂഖ് പിടിയിലായി.

🙏വീട്ടില്‍ കയറി പെണ്‍കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിയ യുവാവ് തൂങ്ങി മരിച്ചു. ഇരിങ്ങോല്‍ സ്വദേശി ബേസില്‍ (എല്‍ദോസ്) ആണ് മരിച്ചത്. പെരുമ്പാവൂര്‍ രായമംഗലത്തെ അല്‍ക്കയെന്ന പെണ്‍കുട്ടിയെ വീട്ടില്‍ കയറി വെട്ടിയ പ്രതി, തടയാന്‍ ശ്രമിച്ച മുത്തച്ഛന്‍ ഔസേഫ്, മുത്തശ്ശി ചിന്നമ്മ എന്നിവരേയും വെട്ടുകയായിരുന്നു.

🇳🇪 ദേശീയം 🇳🇪

🙏 പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യന്‍ സന്ദര്‍ശന കുറിപ്പിലും ഇന്ത്യക്കു പകരം ഭാരത്. സന്ദര്‍ശന പോസ്റ്ററിലും ഭാരത് എന്നാണ് രേഖപ്പെടുത്തിയത്. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കു രാഷ്ട്രപതി നല്‍കുന്ന വിരുന്നിന്റെ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നാക്കിയിരുന്നു.

🙏അമ്പതു ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. ബി സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു. സഹായികളായ മൂന്നു പേരും അറസ്റ്റിലായി.

🙏കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിച്ചതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. ലക്നൗ സ്വദേശിയായ അഡ്വക്കേറ്റ് അശോക് പാണ്ഡേയാണ് കോടതിയെ സമീപിച്ചത്.

🙏രണ്ടു മണ്ഡലങ്ങളില്‍ വോട്ടുണ്ടെന്ന് ആരോപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിതക്കു ഡല്‍ഹി തീസ് ഹസാരി കോടതിയുടെ സമന്‍സ്. ബിജെപി ഡല്‍ഹി സെക്രട്ടറി ഹരീഷ് ഖുറാനയാണ് പരാതി നല്‍കിയത്.

🙏ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ചില്‍ വാദം പൂര്‍ത്തിയായി. വിധി പറയാനായി കേസ് മാറ്റി.

🙏എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തു ജയിലില്‍ കഴിയുന്ന തമിഴ്നാട്ടിലെ മന്ത്രി സെന്തില്‍ ബാലാജി വകുപ്പില്ലാ മന്ത്രിയായി തുടരാണോയെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി. മുഖ്യമന്ത്രിയെ നിര്‍ബന്ധിക്കാന്‍ കോടതിക്കു കഴിയില്ല. ബാലാജിയുടെ മന്ത്രിപദവി ഭരണഘടന ധാര്‍മികതയ്ക്കു വിരുദ്ധമാണെന്നും ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.

🙏ഫളാറ്റ് തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചു. 12 ന് കൊല്‍ക്കത്തയിലെ ഇഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.

🏏🏑 കായികം🏸 🥍

🙏ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ശ്രീലങ്ക സൂപ്പര്‍ ഫോറില്‍. അഫ്ഗാനിത്ഥാനെതിരായ ആവേശകരമായ പോരാട്ടത്തില്‍ ശ്രീലങ്കക്ക് 2 റണ്‍സിന്റെ വിജയം. ശ്രീലങ്ക ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താന്‍ 37.4 ഓവറില്‍ 289 റണ്‍സിന് ഓള്‍ഔട്ടായി. 37.1 ഓവറില്‍ വിജയിച്ചാല്‍ മാത്രമേ അഫ്ഗാന് സൂപ്പര്‍ ഫോറിലേക്ക് കടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

Advertisement