കൊല്ലം ഏരൂരില്‍ യാത്രക്കിടെ ബോധക്ഷയമുണ്ടായ ആളെ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പുകേന്ദ്രത്തിൽ എടുത്തു കിടത്തി,ആള്‍ മരിച്ചു,വിഡിയോ

Advertisement

ഏരൂര്‍(കൊല്ലം). ബോധക്ഷയമുണ്ടായതിനെ തുടർന്ന് സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പുകേന്ദ്രത്തിൽ ഉപേക്ഷിച്ച മധ്യവയസ്ക്കൻ മരിച്ച നിലയില്‍.കൊല്ലം ഏരൂരിലാണ് സംഭവം.ഇടുക്കി സ്വദേശി സിദ്ദിഖ് ആണ് മരിച്ചത്.

സ്വകാര്യ ബസിൽ വിളക്കുപാറയിൽ നിന്ന് അഞ്ചലിലേക്ക് വരുന്നതിനിടെയാണ് ഇടുക്കി സ്വദേശി സിദ്ദിഖിന് ബോധക്ഷയം ഉണ്ടാകുന്നത്.
തുടർന്ന് ഏരൂർ വിളക്കുപ്പാറ റോഡിൽ മുഴതാങ്ങ് ക്ഷേത്രത്തിനു സമീപത്തുള്ള കാത്തിരിപ്പ്കേന്ദ്രത്തിൽ 60 വയസ്സുള്ള സിദ്ധിഖിനെ സ്വകാര്യ ബസ് ജീവനക്കാർ ഉപേക്ഷിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പോലീസും നാട്ടുകാരും ചേർന്ന് സിദ്ധിഖിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.ലോട്ടറി വ്യാപാരം നടത്തിവരുന്നയാളാണ് സിദ്ദിഖ്. സ്വകാര്യ ബസ് ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധം ശക്തമായി .സംഭവത്തിൽ ഏരൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

Advertisement