ചക്കകൊമ്പന്‍റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരുക്ക്

Advertisement

ഇടുക്കി.ചിന്നക്കനാൽ 301 കോളനിയിൽ ചക്കകൊമ്പൻ കാട്ടാനയുടെ ആക്രമണം. കോളനി നിവാസി കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് പോവുകയായിരുന്ന കുമാർ ചക്ക കൊമ്പന്റെ മുമ്പിൽ പെടുകയായിരുന്നു.

ഓടി രക്ഷപ്പെടുന്നതിനിടെ വീണ കുമാറിൻറെ ദേഹത്തേക്ക് ചക്കക്കൊമ്പൻ മരം കുത്തിമറിച്ചിട്ടു. കൈകാലുകൾക്കും, തലയ്ക്കുമാണ് പരിക്കേറ്റത്. ഉടനെ ചിന്നക്കനാലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല. ചക്കകൊമ്പൻ ഇപ്പോഴും 301 കോളനി പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

Advertisement